ഏറ്റവും പ്രസിദ്ധ സംഭവം നജ്‌ റാനിൽ നടന്നതാണു.
ഇബ്നു ഹിഷാം, ത്വബ്‌ രി,ഇബ്നു ഖൽദൂൻ,തുടങ്ങിയ ഇസ്ലാമിക ചരിത്ര കാരന്മാർ ഈ സംഭവം വിവരിച്ചിട്ടുണ്ട്‌ അതിന്റെ ചുരുക്കമിതാണു.
യമനിലെ ഹിം യർ രാജാവായിരുന്ന തുബാൻ അസ്‌ അമു അബൂ കരീബ്‌ ഒരിക്കൽ യസ്‌ രിബ്‌ സന്ദർശിച്ചു (സൗദി അറേബിയായിലെ മദീന) അവിടുത്തെ ജൂതന്മാരിൽ ആകൃഷ്ടനായ അയാൾ ജൂത മതം സ്വീകരിക്കുകയും ഖുറൈളാ ഗോത്രത്തിലെ ജൂത പണ്ടിതന്മാരെ തന്നോടൊപ്പം യമനിലേക്ക്‌ കൊണ്ട്‌ പോവുകയും ചെയ്തു അയാൾ യമനിൽ വൻ തോതിൽ ജൂത മതം പ്രചരിപ്പിച്ചു അയാളുടെ പിൻ ഗാമിയായി വന്ന പുത്രൻ ദൂനവാസ്‌ ദക്ഷിണ അറേബ്യയിലെ ക്രൈസ്തവ മേഖല ആയിരുന്ന നജ്‌ റാൻ ആക്രമിച്ചു അവിടെ നിന്നു ക്രിസ്തു മതത്തെ നിഷ്കാസനം ചെയ്യണമെന്നും ജനങ്ങളെല്ലാം ജൂത മതം സ്വീകരിക്കണമെന്നും നിർബന്ധിച്ചു.(ഈ ക്രിസ്ത്യാനികൾ ഈസ (അ) പ്രബോധനം ചെയ്ത യഥാർത്ത ദീനിൽ നില കൊണ്ടവഅരായിരുന്നു എന്ന് ഇബ്നു ഹിശാം പ്രസ്താവിച്ചിട്ടുണ്ട്‌) ദൂനവാസ്‌ നജ്‌ റാനിലെത്തി ജനങ്ങളെ ജൂത മതത്തിലേക്ക്‌ ക്ഷണിച്ചു ജനം കൂട്ടാക്കിയില്ല അതിനെ തുടർന്ന് നിരവധിയാളുകളെ തീ കിടങ്ങുകളിലെറിഞ്ഞ്‌ ചുട്ടു കളഞ്ഞു നിരവധിയാളുകളെ വധിക്കുകയും ചെയ്തു മൊത്തം ഇരുപതിനായിരത്തോളം ആളുകൾ കൊല്ലപ്പെടുകയുണ്ടായി 
ഒരു നിവേദന പ്രകാരം
ദൗസ്ദു സൗലബാൻ എന്ന ഒരു നജ്‌ റാൻ കാരൻ അവിടെ നിന്നും ഒളിച്ചോടി അയാൾ റോമിലെ സീസറുടെ അടുത്തെത്തി മറ്റൊരു നിവേദന പ്രകാരം അബ്സീനിയൻ രാജാവ്‌ നജ്ജാശിയുടെ അടുത്തെത്തിയെന്നും അയാൾ ഈ ആക്രമണത്തേ കുറിച്ച്‌ രാജാവിനോട്‌ ആവലാതിപ്പെട്ടു ആദ്യ നിവേദന പ്രകാരം സീസർ അബ്സീനിയായിലെ നജ്ജാശിക്ക്‌ കത്തയച്ചു രണ്ടാമത്തെ നിവേദന പ്രകാരം നജ്ജാശി സീസറോട്‌ നാവികപ്പട സജ്ജീകരിച്ച്‌ കൊടുക്കാൻ അഭ്യർത്തിച്ചു  ഏതായാലും അറ്യാത്ത്‌ എന്ന് പേരുള്ള ഒരു ജനറലിന്റെ നേതൃത്വത്തിൽ എഴുപതിനായിരം ഭടന്മാരുള്ള ഒരു അബ്സീനിയൻ സൈന്യം യമനിനെ  ആക്രമിച്ചു.ദൂനവാസ്‌ നശിപ്പിക്കപ്പെട്ടു ജൂത ഭരണം അവസാനിച്ചു യമൻ ക്രൈസ്തവ അബ്സീനിയായുടെ ഭാഗമായിത്തീന്നു


അഖ്ദൂദ്  തീമഴ പെയ്തു എന്ന് വിശുദ്ധ ഖുറാനില്‍ പറയപ്പെടുന്ന സ്ഥലം 
    
Muslim Sect Sees Struggle Through Christian Lens            

 Muslim Sect Sees Struggle Through Christian Lens

  

Tools of stone age found in Najran
    

ഹോം പേജിലേക്ക്
Black rock in Najra

An artistic view of old Najran


Well of Governor’s palace

 Board of Najran Museum