അളിയന്റെ അളിയന്‍
ഈ കഥയിലെ കഥാപാത്രങ്ങളും സ്ഥലങ്ങളും വെറും സാങ്കല്പ്പികം മാത്രം .
ഈ കഥ നടക്കുന്നത് അല്ലെങ്കില്‍ നടന്നത് .a1990 കളില്‍ ആണ് കായംകുളം എന്ന ഒരു പട്ടണം അവിടെ നിന്നും രണ്ടു കിലോമീറ്റര്‍ ദൂരത്തായി സ്ഥിതി ചെയ്യുന്ന കൊറ്റ്കുളങ്ങര എന്ന ഒരു പ്രദേശം അതിനടുത്തായി ആറാട്ട് എന്ന് പേരുള്ള ഒരു ഉള്പ്രദേശം അവിടെയാണ് ഈ കഥ നടക്കുന്നത് .ആദ്യമായി ആറാട്ട് പ്രദേശത്തെ പരിചയപ്പെടുത്താം .അവിടെ സാധാരണക്കാരായ കുറെ ജനങ്ങള്, അവിടുത്തെ പ്രധാന ഇലക്ട്രിക്കല്‍ എന്ജിനീയെര് ആണ് നമ്മുടെ കഥാനായകന് നമുക്ക് അദ്ധേഹത്തെ
ആശാരിവീടന്‍
എന്ന് വിളിക്കാം
ജനങ്ങളെ വിദഗ്ദമായി എങ്ങിനെയാണ് കബളിപ്പിച്ച് കയ്ക്കലാക്കാന് അദ്ദേഹത്തിനുള്ള കഴിവ് ആ പ്രദേശത്തെ ജനങ്ങള്‍ക്ക് നല്ലതുപോലെ അറിയാം ഒരിക്കല്‍അദ്ദേഹം ഒരു മുക്കുപണ്ടം പണയം വെച്ച് പതിനായിരത്തോളം രൂപ വാങ്ങിച്ചു ചതി മനസ്സിലാക്കിയ ബാങ്കിന്റെഉടമസ്ഥന്‍ ആ പണയം തിരിച്ചെടുക്കാന്‍ പതിനായിരം കൂടി കൊടുത്തു,ഒരിക്കല്‍ അദ്ദേഹം അടുത്തുള്ള ഒരു ബസ്സ് സ്റ്റോപ്പില്‍ വണ്ടി കാത്തു നില്‍ക്കവേ ഒരു പയ്യന്‍ സൈക്കിളില്‍ പോകുന്നത് കണ്ടു ആ പയ്യനോട് എന്നെയും കൂടെ കൊണ്ട് പോകുമോ എന്ന് ചോതിച്ചു പയ്യന്‍ കയറിക്കോള് എന്ന് അനുവാദം നല്‍കി കുറച്ചു മുന്നോട്ടു ചെന്നപ്പോള്‍ സൈക്കിള്‍ ഇങ്ങു തരൂ ഞാന്‍ ചവിട്ടാം എന്ന് പറയുന്നു കുറച്ചു കൂടി മുന്നോട്ടു ചെന്നപ്പോള്‍ ഒരു വാച്ച് കട കണ്ടു അപ്പോള്‍ ആ പയ്യനോട് പറഞ്ഞു ഞാന്‍ ഒരു വാച്ച് അവിടെ റിപ്പയറിനു കൊടുത്തിട്ടുണ്ട് അതൊന്നു വാങ്ങി വരാമോ എന്ന് ചോതിച്ചു നിഷ്കളങ്കനായ ആ പയ്യന്‍ അത് വാങ്ങാന്‍ വേണ്ടി വാച്ച് കടയില്‍ പോയ തക്കം നോക്കി സൈക്കളുമായി അദ്ദേഹം കടന്നു കളഞ്ഞു അങ്ങിനെ നൂറു നൂറു തട്ടിപ്പുകള്‍ അദ്ധേഹത്തിന്റെ പേരിലുണ്ട്,,,,
ഇനി രണ്ടാമത്തെയാള്‍
അവരുടെ ഇടയില്‍ ബുദ്ദിപരമായ കാര്യങ്ങള്ക്ക് എന്നെ സമീപിക്കുക എന്ന മട്ടിലുള്ള ഒരു സൌണ്ട് എന്ജിനീയെര് .
അദ്ധേഹത്തെ നമുക്ക്
രണ്ടാമന്‍
എന്ന് വിളിക്കാം
ആ നാട്ടിലെ എല്ലാ വിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും എങ്ങിനെ അതില്‍ ലാഭമുണ്ടാക്കാം എന്ന് അവര്‍ എന്നോട് ചോതിച്ചിരുന്നെങ്കില്‍ ഞാന്‍ പറഞ്ഞു കൊടുത്തേനെ എന്തും ഞാന്‍ ചെയ്തിരുന്നെങ്കില്‍ അത് വളരെ ഭംഗി ആയേനെ എന്ന് സ്വയം കരുതിപ്പോരുന്നു ,,,
ഇനി മൂന്നാമന്‍
അതിനടുത്തായി തര്ക്ക പരിഹാരങ്ങളും കുറച്ചു റിയല്‍എസ്റ്റേറ്റ് ബിസിനസുമുള്ള ഒരാള്‍
നമുക്ക് അദ്ധേഹത്തെ
മൂന്നാമന്‍
എന്ന് വിളിക്കാം
എല്ലാവിധ തര്‍ക്കങ്ങളും പോലീസ് കേസ് ഉള്‍പ്പടെയുള്ള എല്ലാവിധ തര്‍ക്കങ്ങളും ഞാന്‍ മദ്ധ്യസ്ഥം വഹിച്ചാല്‍ പരിഹാരമുണ്ടാകും റിയല്‍എസ്റ്റേറ്റ് ബിസിനെസ്സിലും ഞാന്‍ മോശക്കാരനല്ല എന്നാണ് അദ്ധേഹത്തിന്റെ ധാരണ
.ഇവരെല്ലാവരും ദിവസവും ഒത്തുകൂടാറുള്ള രണ്ടു സ്ഥലങ്ങളാണ് ഒന്ന് ഒരു ആക്രിക്കട മറ്റൊന്ന് അതിനടുത്തുള്ള ഒരു ഹോട്ടല്ചായക്കടയില് .(അമേരിക്കന്‍ പാര്‍ലമെന്റിലെ ബില്ലുകള്പോലും പാസാക്കുന്നത് ഈ രണ്ടു സ്ഥലങ്ങളില് ആണ്) ഈ ഉള്ളവരെ തോല്‍പ്പിക്കാന്‍ ഭൂമി മലയാളത്തില്നിന്നും ആരുമില്ലാ എന്ന് കരുതിയിരിക്കെ .അയാള് വന്നു ,വന്നയാളിനും നമുക്ക് ഒരു പേര് ഇടാം അതാണ്
അളിയന്‍റെ അളിയന്‍
അയാള് ഒരു ദിവസം ഒരു ഓട്ടോറിക്ഷയില് കൊറ്റ്കുളങ്ങരയിലെ ഒരു തട്ടുകടയില്‍ വന്നിട്ട് അശാരിവീട്ടില് വീട് ചോതിക്കുന്നു അവിടെ ഉണ്ടായിരുന്നവരുടെ നിര്‍ദ്ധേശ പ്രകാരം അയാള് ആറാട്ട് ഭാഗത്ത് എത്തിച്ചേര്ന്നു
ഇനിയാണ് നമ്മുടെ കഥ തുടങ്ങുന്നത്,അദ്ദേഹത്തിന്റെ കൈവശം ഏകദേശം ഒരു കിലോ ഭാരം തോന്നുന്ന ഒരു പൊതിയും ഉണ്ട തന്റെ പ്രാണന് പോലെയാണ് അദ്ദേഹം അതിനെ കാത്തുസൂക്ഷിക്കുന്നത് അയാള് വന്നപ്പോള്ത്തന്നെ പലരും ചോതിച്ചു എന്താണ് താങ്കളുടെ ആഗമനഉദ്ദേശം ആരോടും അയാള് ഒന്നും പറഞ്ഞില്ല അങ്ങിനെ വൈകുന്നേരത്തോടെ ആശാരിവീടനും വന്നയാളും തമ്മിലെ കൂടിക്കാഴ്ചയില്‍ അദ്ധേഹത്തിന്റെ വരവിന്റെ ഉദ്ദേശം അറിയിക്കുന്നു ഞാന്‍ താങ്കളുടെ അളിയന്റെ അളിയന്‍ ആണെന്നും ഒരു പ്രവസിയാന്നെന്നും അദ്ദേഹം പ്രവാസജീവിതം മതിയാക്കി നാട്ടില്‍ എത്തിയതാണെന്നും തന്റെ കയ്യില്‍ ഉള്ള പൊതിയില്‍ ലക്ഷങ്ങള്‍ ആണെന്നും തനിക്ക് ഈ നാട്ടില്‍ കുറച്ചു ഭൂമി വാങ്ങണം അതിനു താങ്കളുടെ സഹായം വേണമെന്നും അഭ്യര്ത്ഥിക്കുന്നു ഇവിടെ വാങ്ങുന്ന ഭൂമി നിങ്ങളുടെയൊക്കെ പേരില്‍ തന്നെ വേണമെന്നും ചുരുങ്ങിയത് അമ്പതുസെന്റുകള്‍ വീതമെങ്കിലും വേണമെന്ന് പറയുന്നു ഇതു കേട്ടപ്പോള്‍ത്തന്നെആശാരിവീടന്റെ മനസ്സില്‍ ലഡു പൊട്ടി തുടങ്ങി ,അങ്ങിനെ ആശാരിവീടന്‍ രണ്ടാമനുമായി ചര്ച്ച നടത്തുന്നു അവര്‍ രണ്ടു പേരും കൂടി മൂന്നാമനെ സമീപിക്കുന്നു
,മൂന്നാമനോട് എല്ലാ വിവരങ്ങളും ധരിപ്പിക്കുന്നു
ഇതേ സമയം തന്നെ അളിയന്റെ അളിയനെ കുറിച്ച് അവിടെയുള്ളവരെല്ലാം അറിഞ്ഞു തുടങ്ങി.അദ്ദേഹം ആ പ്രദേശത്തെ സമസ്ത മേഖലയിലും പ്രവര്‍ത്തിച്ചു തുടങ്ങി ( അദ്ധേഹത്തെ കൂടെയുള്ളവര്‍ എല്ലായിടത്തും പരിചയപ്പെടുത്തിയും അദ്ധേഹത്തിന്റെ പ്രശസ്തി വര്‍ധിപ്പിച്ചു കൊണ്ടേയിരുന്നു )
ഈ സമയം അടുത്തുള്ള ഒരു ത്യ്ക്കാവ് (പള്ളി )ക്ക് പുനര്‍ നിര്‍മ്മാണത്തിന് കമ്മറ്റി കൂടുന്നുണ്ടായിരുന്നു രണ്ടാമനു നേതൃത്വത്തില്‍ അദ്ധേഹത്തെ ആ കമ്മറ്റിയില്‍ പങ്കെടുപ്പിക്കുകയും അദ്ധേഹത്തെ കൊണ്ട ഒരു ഹൌള് (വുളുഎടുക്കുന്ന സ്ഥലം )അദ്ദേഹം നിര്‍മ്മിച്ച് കൊടുക്കാമെന്നും പറയുന്നു ,അപ്പോള്‍ രണ്ടാമന്റെ മനസ്സിലും ലഡു പൊട്ടുന്നുണ്ടായിരുന്നു , ഇതേ സമയം തന്നെ
മൂന്നാമത്തെ
ആളിന്റെ നേതൃത്വത്തില്‍ ഒരുപാട് സ്ഥലങ്ങളില്‍ ഭൂമി കാണുന്നു ചിലതെല്ലാം വില പറഞ്ഞു ഉറപ്പിക്കുന്നു
മൂന്നു നാല് വസ്തുക്കള്‍ ആശാരിവീടന്റെയും ബന്ധുക്കളുടെയും പേരില്‍ വാങ്ങാന്‍ ധാരണ ആക്കുന്നു 80 സെന്റോളം വരുന്ന ഒരു ഭൂമി കാണുന്നു ( കറുപ്പിന്റെ വസ്തു ) ആ ഭൂമി അളിയന്റെ അളിയന്റെ സ്വന്തം പേരിലും വാങ്ങാം
എന്ന് തീരുമാനിച്ചു എല്ലാവരും പിരിയുന്നു . പക്ഷെ ആ 80 സെന്റിന്റെ കാര്യമോര്‍ത്തിട്ട് ഒന്നാമന് ഉറക്കം വരുന്നില്ല .അവസാനം ഒന്നാമന്‍ അപ്പോള്‍തന്നെ മൂന്നാമനെ സന്ദര്‍ശിക്കുന്നു എന്നിട്ട് നമ്മള്‍ മുന്‍പേ പറഞ്ഞ ധാരണ മാറ്റിയിട്ടു അത് എന്റെ പേരില്‍ ആക്കാമോ എന്ന് ആരായുന്നു അപ്പോള്‍ മൂന്നാമന്‍ ചോതിക്കുന്നു എന്തിനാണിത്ര ആക്ക്രാന്തം ബാക്കിയുള്ളതെല്ലാം താങ്കളുടെ പേരില്‍ അല്ലെ എന്ന് എന്നിട്ടും ഒന്നാമന് സമാധാനമായില്ല,എങ്കില്‍ ആ വസ്തുവില്‍ ആധാരം എഴുതുമ്പോള്‍ എനിക്ക് കൂടി ഒരവകാശം വെക്കാമോ എന്ന് ചോതിക്കുന്നു അത് നമുക്ക് വേണ്ടതുപോലെ അപ്പോള്‍ തീരുമാനിക്കാം എന്ന് മൂന്നാമന്‍ ഉറപ്പു കൊടുക്കുന്നു അങ്ങിനെ അവര്‍ വീണ്ടും പിരിയുന്നു
അങ്ങിനെ അവര്‍ ഒരുപാട് വസ്തുക്കള്‍ കണ്ടു ഉറപ്പിക്കുന്നു എല്ലാ വസ്തുക്കള്‍ക്കും കൂടി ഒരുദിവസം തന്നെ കരാര്‍ എഴുതാമെന്നും ഒരു ദിവസം അവര്‍ തീരുമാനിക്കുകയും ചെയ്യുന്നു
അങ്ങിനെ കരാര്‍ എഴുതേണ്ട ദിവസമാണ് അളിയന്റെ അളിയന്‍ പറയുന്നത് എന്‍റെ കയ്യിലുള്ള പണം കൊണ്ട് തികയില്ല അത് കൊണ്ട താങ്കളുടെ അളിയന്റെ വീട്ടില്‍ ഞാന്‍ ഒരു പൊതിയില്‍ കുറേ
സ്വര്‍ണ്ണ ബിസ്ക്കറ്റ് വെച്ചിട്ട് ഉണ്ട് താങ്കള്‍ ഒരു വണ്ടി വിളിച്ചു പോയി അതെടുത്ത് കൊണ്ട് വരണമെന്നും പറയുന്നു ( ഇത് കേള്‍ക്കുമ്പോള്‍ത്തന്നെ വീണ്ടും ലഡു പൊട്ടുന്നുണ്ടായിരിന്നു ) അങ്ങിനെ അതെടുക്കാന്‍ പോകാന്‍ അടുത്തുള്ളൊരു ഓട്ടോക്കാരനെ സമീപിക്കുന്നു ,,ഒന്നാമനെ കണ്ടപ്പോള്‍ത്തന്നെ ഓട്ടോക്കാരന്‍ ചോതിച്ചു എന്താണ് എന്ന് അപ്പോള്‍ പറഞ്ഞു നമുക്കൊരു നാല്‍പ്പതു കിലോമീറ്ററോളം പോകണം പറ്റുമോയെന്ന് ഒന്നാമനെ നല്ലത് പോലെ അറിയാവുന്ന ഓട്ടോക്കാരന്‍ പറ്റില്ലെന്ന് പറയുന്നതിന് മുന്‍പ് തന്നെ ഇത് പിടിക്കു എന്നുപറഞ്ഞ് യാത്രയുടെ മൂന്നില്‍ രണ്ടു ഭാഗം കാഷ് മുന്‍കൂര്‍ ആയി നല്‍കുന്നു , വേറെ ആരുണ്ട് എന്നു ചോതിച്ചപ്പോള്‍ ഞാന്‍ മാത്രമേയുള്ളുവെന്നും കൂടെ മറ്റാരുമില്ലെന്നും ഒരു സാധനം കൊണ്ടുവരാന്‍ പോവുകയാണെന്നും പറയുന്നു ,അങ്ങിനെ ഓട്ടോക്കാരനും ഒന്നാമനും യാത്രയാവുന്നു ,,,തുടരും ,,